--Beta--

Join

 
OfficialMalayaleBlog
Facebook Group · 48 members
Join Group
മലയാളം ഫലിതബിദുകൾ. കോമഡി, ചിത്വങ്ങൾ, വിഡിയോകൾ, ,വാർത്തകൾ
 

നിങ്ങളിലെ പിണക്കങ്ങൾക്ക് ഒരു നീർകുമിളയുടെ ആയുസ്സ് മാത്രം ഉണ്ടാവട്ടെ.

tick
ശ്രീയേട്ടാ... ശ്രീയേട്ടാ... എഴുന്നേൽക്ക്... ശോ.. എന്താ ശ്രീക്കുട്ടി നിനക്ക് ഉറക്കമൊന്നുമില്ലേ... ??? വാ പോവാം... വാ ശ്രീയേട്ടാ... ദേ ശ്രീക്കുട്ടി നിനക്ക് ഇപ്പൊ വല്ലാതെ ആവുന്നുണ്ട് നിന്റെ ശാഠ്യങ്ങൾ... പോ.. എന്നോട് ഇനി മിണ്ടണ്ട... അവൾ പിണങ്ങികൊണ്ട് തിരിഞ്ഞു കിടന്നു... ഏട്ടന്റെ ശ്രീക്കുട്ടി എവിടെ... മിണ്ടുന്നില്ലല്ലോ...??? പതുക്കെ എന്റെ അനുനയിപ്പിക്കാനുള്ള ശ്രമം വേണ്ട... എന്നോട് മിണ്ടണ്ട പറഞ്ഞില്ലേ... അല്ല... ശ്രീക്കുട്ടി നിനക്ക് എന്തിന്റെ ആവശ്യം ആണ് അതും ഈ രാത്രിതന്നെ... എന്നോട് മിണ്ടണ്ട പറഞ്ഞില്ലേ.... അവൾ അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണം കാണുനില്ല... എന്നത്തേയുംപോലെ ഇന്നും അവളുടെ വാശിക്ക് മുന്നിൽ തോറ്റുകൊടുത്തേക്കാം... ഇനി മുഖം വീർപ്പിച്ചു കിടക്കണ്ട എഴുന്നേറ്റോ... വാ അവൾ ചാടി എഴുന്നേറ്റു... നല്ല ശ്രീയേട്ടനാ... മതി സുഖിപ്പിച്ചത്... നിന്നെ ഞാൻ ആയതുകൊണ്ടാ സഹിക്കുന്നെ എന്റെ ഏട്ടൻ പാവമല്ലേ... അവൾ ഒന്ന് പുഞ്ചിരിച്ചു പതുക്കെ ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു... പുറത്തുനിന്നും പൂട്ടി താക്കോൽ പൂച്ചട്ടിയുടെ അടിയിൽ ഒളിപ്പിച്ചുവെച്ചു ശ്രീയേട്ടാ... പോവാം ഡി പതുക്കെ.. അച്ഛനും അമ്മയും ഉണരും... അവൾ വാപൊത്തി പറഞ്ഞു സോറി... എന്തുവാ നോക്കുന്നെ... തള്ളിക്കോ അവിടെ ആ വളവിൽ വെച്ചു സ്റ്റാർട്ട്‌ ചെയ്യാം ബുള്ളറ്റ്... ആ... ശരി എന്നും പറഞ്ഞു ബുള്ളറ്റ് തള്ളാൻ അവളുടെ ഉത്സാഹം കണ്ടപ്പോ അറിയാതെ ചിരിച്ചുപോയി... അങ്ങനെ തള്ളി വളവിൽ എത്തിയതും... ശ്രീയേട്ടാ സ്റ്റാർട്ട്‌ ആക്കിക്കോ ഞാൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു കയറിക്കോ എന്ന് ആംഗ്യം കാണിച്ചു.. അവൾ ചാടി കയറി... ഇനി വേഗം പൊക്കൊ... അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ശരി മാഡം... ഞാൻ കളിയാക്കികൊണ്ട് പറഞ്ഞു ദേ ശ്രീയേട്ടാ കളിയാക്കണ്ട... അങ്ങനെ ബുള്ളെറ്റ് ചലിച്ചുതുടങ്ങി... എന്നും ശ്രീക്കുട്ടി ഇങ്ങനെ ആണ്... കൊച്ചു കുഞ്ഞിനെപ്പോലെ... അവളുടെ വാശിക്ക് തോറ്റുകൊടുക്കാൻ എനിക്ക് ഇഷ്ടവും ആണ്... രാത്രി ഇതുപോലെ ബുള്ളറ്റിൽ യാത്രചെയ്യാൻ അവൾക്ക് പണ്ടേ ഒത്തിരി ഇഷ്ടം ആണ്... ഒരുപൊട്ടിപ്പെണ്ണ് അന്നും അതേ... ഇന്നും അതേ... പ്രണയിച്ചിരുന്നകാലത്തു വലിയ ആഗ്രഹം ആയിരുന്നു ഒളിച്ചോട്ടം... അവളാണ് പ്ലാൻ ഒക്കെ പറയാറ് ഒടുവിൽ പറയും വേണ്ട ഏട്ടാ അച്ഛനും അമ്മയും വിഷമിക്കില്ലേ... പിന്നെ ഒരുദിവസം ഒരു സർപ്രൈസ് ആയി അവളുടെ വീട്ടിൽ ഒരുപെണ്ണുകാണൽ... അന്ന് ആ കണ്ണുകൾ ഈറനണിഞ്ഞു പിന്നെ വീട്ടുകാരുടെ സമ്മതത്തോടെയുള്ള വിവാഹം അതായിരുന്നു ഞങ്ങളുടേത്... അത് ഒരു ഭാഗ്യമായി ഇന്നും തോന്നാറുണ്ട്... സാധാരണ പ്രണയം എന്നൊക്കെ പറയുമ്പോൾ എതിർപ്പാണല്ലോ മുഖ്യ ശത്രു... ഞങ്ങളുടെ കഥയിൽ എന്തോ അത് സംഭവിച്ചില്ല... പിന്നിൽ നിന്ന് ശ്രീക്കുട്ടിയുടെ സ്വരം.. ഏട്ടാ എനിക്ക് ഓടിക്കണം... മിണ്ടാതെ അവിടെ ഇരുന്നോ... പിന്നെ വേറെ ഒന്നും പറയാനില്ല അവൾക്ക്... കാന്താരി അതെന്താ ഞാൻ ഓടിച്ചാൽ കുഴപ്പം.. എനിക്ക് ഓടിക്കാൻ അറിയാലോ... അറിയാം അതാണ് എന്റെ പേടി... നീ ഓടിച്ചാൽ ഞാൻ ജീവൻകയ്യിൽ പിടിച്ചു ഇരിക്കേണ്ടി വരും... ഓ പിന്നെ... അവൾ ചിരിച്ചു അങ്ങനെ യാത്ര തുടർന്നുകൊണ്ടിരിക്കുമ്പോളാണ് അവൾ പെട്ടന്ന് വിളിച്ചുപറഞ്ഞത് ദേ വണ്ടിച്ചായ... നിർത്തു ഇതാണ് അടുത്ത വട്ട്... വണ്ടിച്ചായ കണ്ടാൽ അപ്പോൾ നിർത്തണം... ഞാൻ ഇറങ്ങുംമുന്നേ അവൾപോയി ഓർഡർ കൊടുത്തിരുന്നു ചേട്ടാ...രണ്ടു കട്ടനും ഓംലെറ്റും... അവിടന്ന് ചൂട് കട്ടൻചായയും ഓംലെറ്റ്‌ കഴിച്ചു. പൈസ കൊടുത്തു ഇറങ്ങിയതും... പിന്നെയും തുടങ്ങി അതേ ആവശ്യം... ഏട്ടാ ഞാൻ ഓടിക്കാം... പതുക്കെയേ പോവൂ പിന്നെ ഏട്ടൻ ഉണ്ടല്ലോ കൂടെ എന്തേലും ആക്കട്ടെ... ഞാൻ ബുള്ളറ്റിന്റെ കീ.. അവൾടെ കയ്യിൽ കൊടുത്തു എന്താ വെച്ച ആയിക്കോ... കൊടുക്കാൻ വേറെയും കാരണം ഉണ്ട്‌... രാത്രിയല്ലേ അധികം വാഹനങ്ങൾ ഒന്നും കാണില്ല... അങ്ങനെ അവളുടെ പിന്നിൽ ഇരുന്നു... ബുള്ളറ്റ് വീണ്ടും ചലിച്ചുതുടങ്ങി... ചിന്തകൾ വീണ്ടും മനസ്സിലേക്ക് ഓടിയെത്തി... കഴിഞ്ഞ നാളുകളിൽ ഇടക്ക് അവൾ പറയാറുണ്ട് എന്നാലും എത്ര പ്ലാൻ ചെയ്തതാ ഒരു ഒളിച്ചോട്ടം... ശോ നടന്നില്ല നമ്മൾക്ക് ഇപ്പൊ ഒളിച്ചോടിയാലോ... ഞാനപ്പോൾ കണ്ണുമിഴിച്ചു പറയാറുണ്ട്... എന്തുവാടി... കല്യാണം കഴിഞ്ഞു 1 വർഷമായി ഇപ്പോൾ ഒളിച്ചോടാം എന്നോ... നിനക്കെ മുഴുത്ത വട്ടാണ്... പിന്നെ എന്നോട് മാത്രമേ ഉള്ളു ഈ കുട്ടികളി... എന്റെ അമ്മക്ക് സ്വന്തം മോളെ പോലെയാ... അച്ഛനും അവളെ കഴിഞ്ഞേ ഇപ്പോൾ ഞാൻപോലുമുള്ളു... എന്നെ കളിയാക്കാൻ എല്ലാരും ഒറ്റകെട്ടാ... എന്റെ എല്ലാ കൂട്ടുകാരെയും.. കൂട്ടുകാരികളെയും അവൾക്കറിയാം അവളറിയാതെ ഒന്നും എന്റെ ജീവിതത്തിൽ ഇല്ല... എടിഎം പിൻ മുതൽ മുഖപുസ്തകത്തിൽ പാസ്സ്‌വേർഡ്‌ വരെ അറിയാം... ഡി ശ്രീക്കുട്ടി പതുക്കെ... കണ്ട കുഴികളിൽ എല്ലാം കൊണ്ടുചെന്ന് ഇടുവാ... മതി നിർത്തിക്കോ ഓടിച്ചത് വഴിയിൽ ഓരത്തു നിർത്തിച്ചു... ആഗ്രഹം കഴിഞ്ഞല്ലോ ഇനി നിർത്തിക്കോ...അവൾ അനുസരണയുള്ള കുഞ്ഞിനെപ്പോലെ വണ്ടിയിൽനിന്നും ഇറങ്ങി...ഞാൻ വീണ്ടും റൈഡിങ് ഏറ്റെടുത്തു.... ശ്രീയേട്ടാ... സ്പീഡിൽ പോണം... ആരുമില്ലാത്ത റോഡ്‌ ആയതുകൊണ്ട് ബുള്ളറ്റ് നല്ല സ്പീഡിൽ അങ്ങോടിച്ചു... അവളുടെ മുടി കാറ്റിൽ പാറിപ്പറന്നു... നേരം വെളുക്കാൻ തുടങ്ങിയിരിക്കുന്നു...ഞങ്ങൾ തിരിച്ചു യാത്രയായി... വീട്ടിന്റെ മുന്നിൽ വണ്ടി വന്നു നിൽക്കുമ്പോൾ ഉമ്മറത്തു അമ്മ നിൽക്കുവാ... ഡാ കുരുത്തംകെട്ടവനെ നിനക്ക് എന്തിന്റെ ഭ്രാന്താണ് ഈ മോളെയും കൊണ്ട് ഇങ്ങനെ... അമ്മ പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവൾ പറഞ്ഞു ഏട്ടനെ വഴക്ക് പറയണ്ട അമ്മേ ഞാൻ നിർബന്ധിച്ചിട്ടാണ് നീ അവനെ സപ്പോർട്ട് ഒന്നും ചെയ്യണ്ട... അമ്മ അതും പറഞ്ഞു അകത്തേക്ക് പോയി അവൾ എന്നെ നോക്കി ചിരിച്ചു... ചിരിക്കല്ല.. കാന്താരി ഞാൻ അവളെനോക്കി പറഞ്ഞു ഞാനില്ലെൽ കാണാമായിരുന്നു... അവൾ പറഞ്ഞു ഉവ്വേ... മാഡം ഇച്ചിരി വഴിത്തരുമോ ഒന്ന് കയറിക്കോട്ടെ ഓഫീസിൽ പോവാൻ ഒരുങ്ങുമ്പോൾ ടവൽ മുതൽ ചീപ്പ് വരെ അവളാണ് എടുത്തു തന്നത്... ഉച്ചക്ക് ഞാൻ കഴിച്ചോ എന്ന് ഉറപ്പ് വരുത്തിയിട്ടേ അവൾ എന്തേലും കഴിക്കു... വൈകുന്നേരം അവൾക്ക് ഒരു മസാലദോശ വാങ്ങിച്ചുകൊണ്ടുപോയി അത് കണ്ടപ്പോൾ അവളുടെ കണ്ണിൽ കണ്ട തിളക്കം ഉണ്ടല്ലോ... അതുകണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു അത് കഴിക്കുമ്പോളും എനിക്ക് കുറച്ചുതരാൻ അവൾ പിന്നാലെ നടന്നു... അങ്ങനെ രാത്രിയായി... ഇന്ന് നടന്നത് ഒക്കെ പറഞ്ഞുകൊണ്ട്... കളിയാക്കി ചിരിച്ചും... കുഞ്ഞു വഴക്കുകൾ ഒക്കെ ആയി നേരം കടന്നു പോയി രാത്രി ഭൂമിയെ നിലാവ് പുതപ്പിച്ചു അങ്ങനെ... ഞാൻ എന്റെ ശ്രീക്കുട്ടിയെ കെട്ടിപിടിച്ചു കിടക്കുവാ... ഇടക്ക് അവൾ തിരിഞ്ഞു കിടന്നു... അപ്പോൾ ഞാൻ അവളുടെ കഴുത്തിൽ കെട്ടിയ താലി മുറിയിൽ പരന്ന ആ നിലാവെളിച്ചത്തിൽ അവൾ ശ്വാസം കഴിക്കുന്നതിന്റെ താളത്തിൽ താഴന്നും...ഉയരുന്നത് ഞാൻ കണ്ടു അവളെന്റെ നെഞ്ചിലേക്ക് തല വെച്ച് ഒന്ന് മൂളികൊണ്ട് കിടന്നു... ഉറക്കത്തിൽ ഇടംകൈ കൊണ്ട് എന്നെ അവളിലേക്ക് വലിച്ചടുപ്പിച്ചു കിടന്നു... ഇച്ചിരി നേരം ഞാൻ അവളെ നോക്കി കിടന്നു എന്റെ കുഞ്ഞാവ ആയ ശ്രീക്കുട്ടി... എന്റെ പൊട്ടിപെണ്ണായ ശ്രീക്കുട്ടി... എന്റെ എല്ലാം എല്ലാമായ ശ്രീക്കുട്ടി... നിന്റെ നെറ്റിയിൽ ഒരു ചുംബനം തന്ന് നിന്നെ ചേർത്തുപിടിച്ചു ഞാൻ കണ്ണടച്ചു... NB : നമ്മളിൽ പലരും നമ്മുടെ പെണ്ണിന്റെ കുട്ടികളികളിൽ അലോസര പെടുന്നവർ ആയിരിക്കും പക്ഷെ ഏറ്റവും വലിയ സത്യം എന്തെന്നാൽ എന്ന് അവളിലെ കുട്ടിത്തം നഷ്ടപെടുന്നോ അന്നേ മനസ്സിലാവൂ നമ്മൾപോലും അറിയാതെ നമ്മൾ അവളിലെ ആ കുഞ്ഞിനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്... അവൾടെ ആ കുഞ്ഞു - കുഞ്ഞു വാശികളും പിണക്കങ്ങളും നമ്മുടെ ചെറുപുഞ്ചിരിയിൽ അടിയറവ് പറയുന്നത് മാത്രം ആയിരിക്കും... അവളിലെ ബാക്കി ആയ ആ കുഞ്ഞിനെ മനസ്സ് നിറഞ്ഞു സ്നേഹിച്ചാൽ മതി. നീ തളരുമ്പോൾ കൈത്താങ്ങായി അവൾ എന്നുമുണ്ടാവും... അവളുടെ മനസ്സ് എന്തുപറയുന്നു എന്ന് ഒന്ന് കാതോർത്തു നോക്കു. അത് ഇതാണ്.... ഒന്നും വേണ്ടെനിക്ക്. നിന്റെ ഒരു സ്പർശം മതി.... ഒന്നുംവേണ്ടെനിക്ക്. നിന്റെ കരുതൽ മതി... ഒന്നും വേണ്ടെനിക്ക് ഞാനില്ലേ നിനക്ക് എന്നാ വാക്ക് മാത്രം മതി.... ഈ ജന്മം ജീവിച്ചു തീർക്കാൻ :) നിങ്ങളിലെ പിണക്കങ്ങൾക്ക് ഒരു നീർകുമിളയുടെ ആയുസ്സ് മാത്രം ഉണ്ടാവട്ടെ... :) By : Sree... ):: My words are my Beauty ::(

Most Read

Blog Archive

Scroll To Top