--Beta--

Join

 
OfficialMalayaleBlog
Facebook Group · 48 members
Join Group
മലയാളം ഫലിതബിദുകൾ. കോമഡി, ചിത്വങ്ങൾ, വിഡിയോകൾ, ,വാർത്തകൾ
 

യക്ഷിക്കുളം

tick

മകുടി വിജയൻ ഇന്നും കുടിച്ചു ലക്ക് കെട്ടു മുക്കൈ ക്ഷേത്രത്തിന്റെ പിന്നിലെ കുളത്തിന്റെ പടിയിൽ ചെന്ന് കിടന്നു. കാലത്തു പോലീസ് അന്വേഷിച്ചു വന്നപ്പോൾ ഇറങ്ങി ഓടിയ മകുടി മന്തകാട്ടിലെ കുട്ടന്റെ വാറ്റു ആവോളം വിഴുങ്ങി കുരുടികാട്ടിൽ കിടന്നു.. രാത്രി കയ്യിലെ കുപ്പിയിലെ ബാക്കി കൂടെ അകത്താക്കി അക്കരെ പൊന്തക്കാട് ലക്‌ഷ്യം വെച്ച് നടന്നു.. തലയിലെ ഞരമ്പുകൾ പറയുന്ന വഴികളിലൂടെ ഒക്കെ നടന്ന മകുടി താനറിയാതെ ചെന്ന് കിടന്നതു കാലങ്ങളായി യക്ഷി രാത്രികളിൽ നീരാടാൻ ഇറങ്ങുന്ന മുക്കൈ കുളത്തിലാണെന്നു അറിഞ്ഞില്ല. ഉടുമുണ്ട് ഊരി അരയിൽ വട്ടം കെട്ടി ഒരു ഉടുമ്പിനെപോലെ തിണ്ണയിൽ കിടപ്പായി. പെട്ടന്ന് ആരോ കുളത്തിലേക്ക് കാൽ തെന്നി വീഴുന്ന ശബ്ദം കേട്ട് ഞെട്ടിയ മകുടി തളർന്ന കൈകാലുകൾ ഒരുകണക്കിന് കുത്തി എണീറ്റിരുന്നു.കുളത്തിലേക്കു നോട്ടം കടുപ്പിച്ചു. പെട്ടന്ന് കുളത്തിൽ ചുഴികളും ഓളങ്ങളും രൂപപ്പെട്ടു പൊടുന്നനെ മകുടിയുടെ കാലുകളിലേക്കു ആരോ വലിച്ചു കുളത്തിലേക്കു എറിയുന്ന പോലെ തോന്നി. കുളത്തിന്റെ പടവിൽ നിന്നും എണീറ്റ് ഓടാൻ ശ്രമിച്ച മകുടി കുളത്തിന്റെ പടവിൽ നിന്നും തെന്നി കാലിടറി ജലത്തിലേക്കു വീണു. തന്റെ ശരീരത്തിൽ ആകെ നീറ്റൽ അനുഭവപെട്ടു. അകലെ നിലാവെളിച്ചത്തിൽ അയാൾ ഒരു സ്ത്രീരൂപം കണ്ടു. കസവു മുണ്ടു മുലകച്ച കെട്ടിയ മുടി അഴിച്ചിട്ട നെറ്റിയിൽ പതിവിലും വലുതായ സിന്ദൂരം അണിഞ്ഞ സ്ത്രീ. മാദക ഗന്ധം ഇലഞ്ഞിപ്പൂവിന്റെ ഗന്ധമായി ഇഴുകിച്ചേർന്നു കുളക്കടവിനെ മുഴുവൻ നിറച്ചു. അഴിച്ചിട്ട മുടിയിഴകളിൽ രക്തവർണത്തിൽ ഒരു വെള്ള അരളി പൂവ്. കരിമഷി നീട്ടി എഴുതിയ കണ്ണുകൾ കാമമോഹിതങ്ങൾ ആയിരുന്നു.അരക്കെട്ടിലെ വളവുകളിൽ ഒരു വെള്ളിയരഞ്ഞാണം നിതംബത്തിലേക്കു ഊഴ്ന്നു വീഴുമെന്ന് തോന്നിപ്പിക്കുന്ന വിധം അലസമായി ഇറങ്ങി തുടങ്ങിയിരുന്നു. ഓരോ ചുവടിലും അവളിൽ ഒരു വശ്യത നിറഞ്ഞു നിന്നു. ഇരുട്ടിൽ കൈ ഉയർത്തി പൊടുന്നനെ അവൾ വലം കയ്യിലെ മോതിരവിരലിൽ ഇരുട്ടിനെ കരിമഷി ആക്കി കണ്ണെഴുതി നിന്ന പോലെ. അവളുടെ കഴുത്തിൽ നീലഞരമ്പുകൾ മാറിടത്തെ നോക്കി ഉരുൾപൊട്ടി ഇറങ്ങി നിന്നു. അവൾ തൊട്ടടുത്ത കുറ്റികാട്ടിൽ വളർന്നു നിന്ന കാട്ടുവെറ്റില പറിച്ചു, ഇടംകയ്യിൽ വെച്ച് മെല്ലെ അരക്കെട്ടു അല്പം ചലിപ്പിച്ചു ഒരു വശ്യമായ ചിരിയോടെ നടന്നു മകുടിവിജയന്റെ തൊട്ടടുത്തു നിന്നു. എന്നിട്ടു ഇടംകയ്യിലെ വെറ്റില നെഞ്ചിലെ മുലക്കച്ചയുടെ നീണ്ടു കിടക്കുന്ന ഭാഗത്തു തുടച്ചു, നാവു കൊണ്ട് ഒരു വട്ടം അതിൽ നക്കി..മകുടിക്കു നേരെ നീട്ടി. മകുടി പെട്ടന്ന് ഭയം മറന്നു കാമാതുരനായി ഒരു നിമിഷം നോക്കി.അവൾ എന്നിട്ടു ചോദിച്ചു "ചുണ്ണാമ്പ് ഉണ്ടാകുമോ ലേശം തൊടാൻ", കാമം തലയിലെ കേളി ഞരമ്പുകളെ പിണച്ചു ചുറ്റി മകുടിയെ ഭ്രാന്തനാക്കി.അവളുടെ വിയർപ്പിന്റെ ഉന്മാദം അറിയാൻ മകുടി വെമ്പി. അവൾ നീട്ടിയ വെറ്റില വാങ്ങി മകുടി തന്റെ നാസാഗ്രങ്ങളിൽ അവളുടെ ഉമിനീരിന്റെ മാദകത്വം തിരഞ്ഞു. അവൾ ഉടനെ ഒരു കല്പടവു പിന്നോട്ടു കയറി. വെറ്റില മുഖത്തു തട്ടിയ മകുടി ഒരു കാര്യം ശ്രദ്ധിച്ചു തന്റെ മൂക്കിൽ ഒരു രക്തത്തിന്റെ ഗന്ധം, പെട്ടന്ന് മുഖത്തു തൊട്ടു നോക്കിയ മകുടി വിജയൻ വിരലുകളിൽ രക്തം പറ്റിയതറിഞ്ഞു. വെറ്റിലയിൽ ഉമിനീരിൽ രക്തം പടർന്നിരിക്കുന്നു. പൊടുന്നനെ ആ സ്ത്രീ കല്പടവുകളിലേക്കു കൈകൾ കുത്തി ഇഴഞ്ഞു ഇറങ്ങി.ഈ കാഴ്ച കണ്ട മകുടി ഉറക്കെ കരഞ്ഞു "ദേവിയെ ഇന്നേ രചിക്കണേ ". ഉടനെ മകുടിയുടെ കഴുത്തിൽ നീണ്ട നഖങ്ങൾ പിടി മുറുക്കി.അയാളുടെ പിൻ കഴുത്തിലെ ഞരമ്പിൽ അവളുടെ നഖം ആഴ്ന്ന് ഇറങ്ങി. വേദനയിൽ പുളഞ്ഞ മകുടി ശബ്ദം തൊണ്ടയിൽ കുടുങ്ങി ശ്വാസം തെറ്റി, കണ്ണുകൾ തുറിച്ചു കുളത്തിന്റെ അടിത്തട്ടിലേക്കു ഊളിയിട്ടു പോയി. ജലം ശാന്തം. കുളക്കടവ് നിശ്ചലം. ആ സ്ത്രീരൂപം കുളത്തിൽ നിന്ന് കേറി കല്പടവിൽ കാല് ഉരച്ചു മിനുക്കി മുടി കുളിമെടച്ചിൽ കെട്ടി മുലകച്ച വകഞ്ഞു കെട്ടി പതിയെ കയറിപ്പോയി. കാലത്തു കുളക്കടവിൽ കുളിക്കാനെത്തിയവർ ഉറക്കെ കരഞ്ഞു മകുടി വിജയൻ തല തല്ലി ചത്തെ !മകുടിയുടെ തല കല്പടവിൽ ചോരവാർന്ന് ഉടൽ പകുതി കുളത്തിലും ആയി കിടന്നിരുന്നു. കോമ്പാറയിലെ കുമാരന്റെ മോളെ കുറ്റികാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസിലാണ് മകുടിവിജയനെ പോലീസ് തിരഞ്ഞിരുന്നത്. കുളക്കടവിൽ വെറ്റില പാതി ചവച്ച നിലയിൽ കല്പടവിൽ മകുടിയുടെ രക്തം പറ്റിച്ചേർന്നു കിടന്നിരുന്നു.
Roy Insidiousstoriezz

Most Read

Blog Archive

Scroll To Top