--Beta--

Join

 
OfficialMalayaleBlog
Facebook Group · 48 members
Join Group
മലയാളം ഫലിതബിദുകൾ. കോമഡി, ചിത്വങ്ങൾ, വിഡിയോകൾ, ,വാർത്തകൾ
 

അറിഞ്ഞു പറക്കാം


കാക്കയ്ക്ക് പരുന്തിനോട് അസൂയയാണ് പരുന്തിനെ താമസം മലമുകളിലാണ് എത്ര ഉയരത്തിലും പറക്കും പിറക്കാതെ വായുവിൽ ഒഴുകി നടക്കും വലിയ മൃഗങ്ങളെപ്പോലും റാഞ്ചിഎടുക്കും കാക്കയും പരുന്ത് ആകാൻ തീരുമാനിച്ചു മലമുകളിലേക്കു കയറി ഉയരങ്ങളിലേക്ക് പറക്കാൻ തുടങ്ങി കുറച്ചുദൂരം പിന്നിട്ടപ്പോൾ മുകളിലേക്ക് പോകാൻ കഴിയാതെ വന്നു ചില കടിക്കാതെ മറക്കാൻ ശ്രമിച്ചു ചിറകുകൾ കുഴയാൻ തുടങ്ങി പോൾ ഉടൻ കുതിക്കാൻ ഒരാഗ്രഹം ദൗർഭാഗ്യകരം കാക്കയ്ക്ക് സ്വയം നിയന്ത്രിക്കാനായില്ല അത് തലയിടിച്ചു നിലത്തുവീണു

വലുതാകണം എങ്കിൽ വളരണം ശരീരവും മനസ്സും ആഗ്രഹം കൊണ്ടു മാത്രമല്ല ആരും ഉന്നതങ്ങളിൽ എത്തുന്നത് അന്തരം പരിശ്രമം കൊണ്ടുകൂടിയാണ് ഓരോ പടിയും ചവിട്ടി കയറുമ്പോൾ ശേഷിയും കരുത്തുമാണ് അടുത്ത ചുവടിന് ഉള്ള കര ആണ് ബലമേകുന്നു മലനിരകളിലേക്ക് ഇറക്കപ്പെടുന്ന ആർക്കും അധ്വാനത്തിനു അതിജീവനത്തിന് കഥ പറയാനാവില്ല മലനിരകളിലൂടെ സഞ്ചരിക്കാത്ത മലമുകളിൽ പാർപ്പിടം കൊടുക്കാനാവില്ല അപരിചിതത്വം കൊണ്ടും ആലസ്യം കൊണ്ടും അയാൾക്ക് അവിടം അപ്രാപ്യമാകും

ആഗ്രഹിക്കുന്ന എത്തിച്ചേരാൻ ഇല്ലാത്ത പലതും ആർജിക്കണം പലതും ഉപേക്ഷിക്കണം ആവശ്യമായത് കൂട്ടിച്ചേർക്കുകയും അധികമായതിനാൽ അകറ്റിനിർത്തുകയും ചെയ്യുന്നു തുടർ പ്രവർത്തനങ്ങളിലൂടെ അനന്തരഫലമാണ് ഓരോ വ്യതിയാനവും മുകളിലേക്കുള്ള വഴി കയറാത്ത വർക്ക് താഴേക്കുള്ള വഴികൾ നിയന്ത്രിക്കാൻ അറിയാതെ വരും

മറ്റുള്ളവരുടെ ജീവിതത്തിലെ സുന്ദരനിമിഷങ്ങളെ സ്വന്തം ചട്ടക്കൂടിലേക്ക് സ0 വാഹിക്കാൻശ്രമിക്കുമ്പോൾ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന കുഴപ്പങ്ങൾ അവനവൻ മാത്രമാകും ഉത്തരവാദി നിയോഗങ്ങൾ കർമ്മങ്ങളുമാണ് ഓരോ ജീവിതവും ശ്രേഷ്ഠമാകുന്നത്

നിങ്ങളിലെ പിണക്കങ്ങൾക്ക് ഒരു നീർകുമിളയുടെ ആയുസ്സ് മാത്രം ഉണ്ടാവട്ടെ.

ശ്രീയേട്ടാ... ശ്രീയേട്ടാ... എഴുന്നേൽക്ക്... ശോ.. എന്താ ശ്രീക്കുട്ടി നിനക്ക് ഉറക്കമൊന്നുമില്ലേ... ??? വാ പോവാം... വാ ശ്രീയേട്ടാ... ദേ ശ്രീക്കുട്ടി നിനക്ക് ഇപ്പൊ വല്ലാതെ ആവുന്നുണ്ട് നിന്റെ ശാഠ്യങ്ങൾ... പോ.. എന്നോട് ഇനി മിണ്ടണ്ട... അവൾ പിണങ്ങികൊണ്ട് തിരിഞ്ഞു കിടന്നു... ഏട്ടന്റെ ശ്രീക്കുട്ടി എവിടെ... മിണ്ടുന്നില്ലല്ലോ...??? പതുക്കെ എന്റെ അനുനയിപ്പിക്കാനുള്ള ശ്രമം വേണ്ട... എന്നോട് മിണ്ടണ്ട പറഞ്ഞില്ലേ... അല്ല... ശ്രീക്കുട്ടി നിനക്ക് എന്തിന്റെ ആവശ്യം ആണ് അതും ഈ രാത്രിതന്നെ... എന്നോട് മിണ്ടണ്ട പറഞ്ഞില്ലേ.... അവൾ അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണം കാണുനില്ല... എന്നത്തേയുംപോലെ ഇന്നും അവളുടെ വാശിക്ക് മുന്നിൽ തോറ്റുകൊടുത്തേക്കാം... ഇനി മുഖം വീർപ്പിച്ചു കിടക്കണ്ട എഴുന്നേറ്റോ... വാ അവൾ ചാടി എഴുന്നേറ്റു... നല്ല ശ്രീയേട്ടനാ... മതി സുഖിപ്പിച്ചത്... നിന്നെ ഞാൻ ആയതുകൊണ്ടാ സഹിക്കുന്നെ എന്റെ ഏട്ടൻ പാവമല്ലേ... അവൾ ഒന്ന് പുഞ്ചിരിച്ചു പതുക്കെ ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു... പുറത്തുനിന്നും പൂട്ടി താക്കോൽ പൂച്ചട്ടിയുടെ അടിയിൽ ഒളിപ്പിച്ചുവെച്ചു ശ്രീയേട്ടാ... പോവാം ഡി പതുക്കെ.. അച്ഛനും അമ്മയും ഉണരും... അവൾ വാപൊത്തി പറഞ്ഞു സോറി... എന്തുവാ നോക്കുന്നെ... തള്ളിക്കോ അവിടെ ആ വളവിൽ വെച്ചു സ്റ്റാർട്ട്‌ ചെയ്യാം ബുള്ളറ്റ്... ആ... ശരി എന്നും പറഞ്ഞു ബുള്ളറ്റ് തള്ളാൻ അവളുടെ ഉത്സാഹം കണ്ടപ്പോ അറിയാതെ ചിരിച്ചുപോയി... അങ്ങനെ തള്ളി വളവിൽ എത്തിയതും... ശ്രീയേട്ടാ സ്റ്റാർട്ട്‌ ആക്കിക്കോ ഞാൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു കയറിക്കോ എന്ന് ആംഗ്യം കാണിച്ചു.. അവൾ ചാടി കയറി... ഇനി വേഗം പൊക്കൊ... അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ശരി മാഡം... ഞാൻ കളിയാക്കികൊണ്ട് പറഞ്ഞു ദേ ശ്രീയേട്ടാ കളിയാക്കണ്ട... അങ്ങനെ ബുള്ളെറ്റ് ചലിച്ചുതുടങ്ങി... എന്നും ശ്രീക്കുട്ടി ഇങ്ങനെ ആണ്... കൊച്ചു കുഞ്ഞിനെപ്പോലെ... അവളുടെ വാശിക്ക് തോറ്റുകൊടുക്കാൻ എനിക്ക് ഇഷ്ടവും ആണ്... രാത്രി ഇതുപോലെ ബുള്ളറ്റിൽ യാത്രചെയ്യാൻ അവൾക്ക് പണ്ടേ ഒത്തിരി ഇഷ്ടം ആണ്... ഒരുപൊട്ടിപ്പെണ്ണ് അന്നും അതേ... ഇന്നും അതേ... പ്രണയിച്ചിരുന്നകാലത്തു വലിയ ആഗ്രഹം ആയിരുന്നു ഒളിച്ചോട്ടം... അവളാണ് പ്ലാൻ ഒക്കെ പറയാറ് ഒടുവിൽ പറയും വേണ്ട ഏട്ടാ അച്ഛനും അമ്മയും വിഷമിക്കില്ലേ... പിന്നെ ഒരുദിവസം ഒരു സർപ്രൈസ് ആയി അവളുടെ വീട്ടിൽ ഒരുപെണ്ണുകാണൽ... അന്ന് ആ കണ്ണുകൾ ഈറനണിഞ്ഞു പിന്നെ വീട്ടുകാരുടെ സമ്മതത്തോടെയുള്ള വിവാഹം അതായിരുന്നു ഞങ്ങളുടേത്... അത് ഒരു ഭാഗ്യമായി ഇന്നും തോന്നാറുണ്ട്... സാധാരണ പ്രണയം എന്നൊക്കെ പറയുമ്പോൾ എതിർപ്പാണല്ലോ മുഖ്യ ശത്രു... ഞങ്ങളുടെ കഥയിൽ എന്തോ അത് സംഭവിച്ചില്ല... പിന്നിൽ നിന്ന് ശ്രീക്കുട്ടിയുടെ സ്വരം.. ഏട്ടാ എനിക്ക് ഓടിക്കണം... മിണ്ടാതെ അവിടെ ഇരുന്നോ... പിന്നെ വേറെ ഒന്നും പറയാനില്ല അവൾക്ക്... കാന്താരി അതെന്താ ഞാൻ ഓടിച്ചാൽ കുഴപ്പം.. എനിക്ക് ഓടിക്കാൻ അറിയാലോ... അറിയാം അതാണ് എന്റെ പേടി... നീ ഓടിച്ചാൽ ഞാൻ ജീവൻകയ്യിൽ പിടിച്ചു ഇരിക്കേണ്ടി വരും... ഓ പിന്നെ... അവൾ ചിരിച്ചു അങ്ങനെ യാത്ര തുടർന്നുകൊണ്ടിരിക്കുമ്പോളാണ് അവൾ പെട്ടന്ന് വിളിച്ചുപറഞ്ഞത് ദേ വണ്ടിച്ചായ... നിർത്തു ഇതാണ് അടുത്ത വട്ട്... വണ്ടിച്ചായ കണ്ടാൽ അപ്പോൾ നിർത്തണം... ഞാൻ ഇറങ്ങുംമുന്നേ അവൾപോയി ഓർഡർ കൊടുത്തിരുന്നു ചേട്ടാ...രണ്ടു കട്ടനും ഓംലെറ്റും... അവിടന്ന് ചൂട് കട്ടൻചായയും ഓംലെറ്റ്‌ കഴിച്ചു. പൈസ കൊടുത്തു ഇറങ്ങിയതും... പിന്നെയും തുടങ്ങി അതേ ആവശ്യം... ഏട്ടാ ഞാൻ ഓടിക്കാം... പതുക്കെയേ പോവൂ പിന്നെ ഏട്ടൻ ഉണ്ടല്ലോ കൂടെ എന്തേലും ആക്കട്ടെ... ഞാൻ ബുള്ളറ്റിന്റെ കീ.. അവൾടെ കയ്യിൽ കൊടുത്തു എന്താ വെച്ച ആയിക്കോ... കൊടുക്കാൻ വേറെയും കാരണം ഉണ്ട്‌... രാത്രിയല്ലേ അധികം വാഹനങ്ങൾ ഒന്നും കാണില്ല... അങ്ങനെ അവളുടെ പിന്നിൽ ഇരുന്നു... ബുള്ളറ്റ് വീണ്ടും ചലിച്ചുതുടങ്ങി... ചിന്തകൾ വീണ്ടും മനസ്സിലേക്ക് ഓടിയെത്തി... കഴിഞ്ഞ നാളുകളിൽ ഇടക്ക് അവൾ പറയാറുണ്ട് എന്നാലും എത്ര പ്ലാൻ ചെയ്തതാ ഒരു ഒളിച്ചോട്ടം... ശോ നടന്നില്ല നമ്മൾക്ക് ഇപ്പൊ ഒളിച്ചോടിയാലോ... ഞാനപ്പോൾ കണ്ണുമിഴിച്ചു പറയാറുണ്ട്... എന്തുവാടി... കല്യാണം കഴിഞ്ഞു 1 വർഷമായി ഇപ്പോൾ ഒളിച്ചോടാം എന്നോ... നിനക്കെ മുഴുത്ത വട്ടാണ്... പിന്നെ എന്നോട് മാത്രമേ ഉള്ളു ഈ കുട്ടികളി... എന്റെ അമ്മക്ക് സ്വന്തം മോളെ പോലെയാ... അച്ഛനും അവളെ കഴിഞ്ഞേ ഇപ്പോൾ ഞാൻപോലുമുള്ളു... എന്നെ കളിയാക്കാൻ എല്ലാരും ഒറ്റകെട്ടാ... എന്റെ എല്ലാ കൂട്ടുകാരെയും.. കൂട്ടുകാരികളെയും അവൾക്കറിയാം അവളറിയാതെ ഒന്നും എന്റെ ജീവിതത്തിൽ ഇല്ല... എടിഎം പിൻ മുതൽ മുഖപുസ്തകത്തിൽ പാസ്സ്‌വേർഡ്‌ വരെ അറിയാം... ഡി ശ്രീക്കുട്ടി പതുക്കെ... കണ്ട കുഴികളിൽ എല്ലാം കൊണ്ടുചെന്ന് ഇടുവാ... മതി നിർത്തിക്കോ ഓടിച്ചത് വഴിയിൽ ഓരത്തു നിർത്തിച്ചു... ആഗ്രഹം കഴിഞ്ഞല്ലോ ഇനി നിർത്തിക്കോ...അവൾ അനുസരണയുള്ള കുഞ്ഞിനെപ്പോലെ വണ്ടിയിൽനിന്നും ഇറങ്ങി...ഞാൻ വീണ്ടും റൈഡിങ് ഏറ്റെടുത്തു.... ശ്രീയേട്ടാ... സ്പീഡിൽ പോണം... ആരുമില്ലാത്ത റോഡ്‌ ആയതുകൊണ്ട് ബുള്ളറ്റ് നല്ല സ്പീഡിൽ അങ്ങോടിച്ചു... അവളുടെ മുടി കാറ്റിൽ പാറിപ്പറന്നു... നേരം വെളുക്കാൻ തുടങ്ങിയിരിക്കുന്നു...ഞങ്ങൾ തിരിച്ചു യാത്രയായി... വീട്ടിന്റെ മുന്നിൽ വണ്ടി വന്നു നിൽക്കുമ്പോൾ ഉമ്മറത്തു അമ്മ നിൽക്കുവാ... ഡാ കുരുത്തംകെട്ടവനെ നിനക്ക് എന്തിന്റെ ഭ്രാന്താണ് ഈ മോളെയും കൊണ്ട് ഇങ്ങനെ... അമ്മ പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവൾ പറഞ്ഞു ഏട്ടനെ വഴക്ക് പറയണ്ട അമ്മേ ഞാൻ നിർബന്ധിച്ചിട്ടാണ് നീ അവനെ സപ്പോർട്ട് ഒന്നും ചെയ്യണ്ട... അമ്മ അതും പറഞ്ഞു അകത്തേക്ക് പോയി അവൾ എന്നെ നോക്കി ചിരിച്ചു... ചിരിക്കല്ല.. കാന്താരി ഞാൻ അവളെനോക്കി പറഞ്ഞു ഞാനില്ലെൽ കാണാമായിരുന്നു... അവൾ പറഞ്ഞു ഉവ്വേ... മാഡം ഇച്ചിരി വഴിത്തരുമോ ഒന്ന് കയറിക്കോട്ടെ ഓഫീസിൽ പോവാൻ ഒരുങ്ങുമ്പോൾ ടവൽ മുതൽ ചീപ്പ് വരെ അവളാണ് എടുത്തു തന്നത്... ഉച്ചക്ക് ഞാൻ കഴിച്ചോ എന്ന് ഉറപ്പ് വരുത്തിയിട്ടേ അവൾ എന്തേലും കഴിക്കു... വൈകുന്നേരം അവൾക്ക് ഒരു മസാലദോശ വാങ്ങിച്ചുകൊണ്ടുപോയി അത് കണ്ടപ്പോൾ അവളുടെ കണ്ണിൽ കണ്ട തിളക്കം ഉണ്ടല്ലോ... അതുകണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു അത് കഴിക്കുമ്പോളും എനിക്ക് കുറച്ചുതരാൻ അവൾ പിന്നാലെ നടന്നു... അങ്ങനെ രാത്രിയായി... ഇന്ന് നടന്നത് ഒക്കെ പറഞ്ഞുകൊണ്ട്... കളിയാക്കി ചിരിച്ചും... കുഞ്ഞു വഴക്കുകൾ ഒക്കെ ആയി നേരം കടന്നു പോയി രാത്രി ഭൂമിയെ നിലാവ് പുതപ്പിച്ചു അങ്ങനെ... ഞാൻ എന്റെ ശ്രീക്കുട്ടിയെ കെട്ടിപിടിച്ചു കിടക്കുവാ... ഇടക്ക് അവൾ തിരിഞ്ഞു കിടന്നു... അപ്പോൾ ഞാൻ അവളുടെ കഴുത്തിൽ കെട്ടിയ താലി മുറിയിൽ പരന്ന ആ നിലാവെളിച്ചത്തിൽ അവൾ ശ്വാസം കഴിക്കുന്നതിന്റെ താളത്തിൽ താഴന്നും...ഉയരുന്നത് ഞാൻ കണ്ടു അവളെന്റെ നെഞ്ചിലേക്ക് തല വെച്ച് ഒന്ന് മൂളികൊണ്ട് കിടന്നു... ഉറക്കത്തിൽ ഇടംകൈ കൊണ്ട് എന്നെ അവളിലേക്ക് വലിച്ചടുപ്പിച്ചു കിടന്നു... ഇച്ചിരി നേരം ഞാൻ അവളെ നോക്കി കിടന്നു എന്റെ കുഞ്ഞാവ ആയ ശ്രീക്കുട്ടി... എന്റെ പൊട്ടിപെണ്ണായ ശ്രീക്കുട്ടി... എന്റെ എല്ലാം എല്ലാമായ ശ്രീക്കുട്ടി... നിന്റെ നെറ്റിയിൽ ഒരു ചുംബനം തന്ന് നിന്നെ ചേർത്തുപിടിച്ചു ഞാൻ കണ്ണടച്ചു... NB : നമ്മളിൽ പലരും നമ്മുടെ പെണ്ണിന്റെ കുട്ടികളികളിൽ അലോസര പെടുന്നവർ ആയിരിക്കും പക്ഷെ ഏറ്റവും വലിയ സത്യം എന്തെന്നാൽ എന്ന് അവളിലെ കുട്ടിത്തം നഷ്ടപെടുന്നോ അന്നേ മനസ്സിലാവൂ നമ്മൾപോലും അറിയാതെ നമ്മൾ അവളിലെ ആ കുഞ്ഞിനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്... അവൾടെ ആ കുഞ്ഞു - കുഞ്ഞു വാശികളും പിണക്കങ്ങളും നമ്മുടെ ചെറുപുഞ്ചിരിയിൽ അടിയറവ് പറയുന്നത് മാത്രം ആയിരിക്കും... അവളിലെ ബാക്കി ആയ ആ കുഞ്ഞിനെ മനസ്സ് നിറഞ്ഞു സ്നേഹിച്ചാൽ മതി. നീ തളരുമ്പോൾ കൈത്താങ്ങായി അവൾ എന്നുമുണ്ടാവും... അവളുടെ മനസ്സ് എന്തുപറയുന്നു എന്ന് ഒന്ന് കാതോർത്തു നോക്കു. അത് ഇതാണ്.... ഒന്നും വേണ്ടെനിക്ക്. നിന്റെ ഒരു സ്പർശം മതി.... ഒന്നുംവേണ്ടെനിക്ക്. നിന്റെ കരുതൽ മതി... ഒന്നും വേണ്ടെനിക്ക് ഞാനില്ലേ നിനക്ക് എന്നാ വാക്ക് മാത്രം മതി.... ഈ ജന്മം ജീവിച്ചു തീർക്കാൻ :) നിങ്ങളിലെ പിണക്കങ്ങൾക്ക് ഒരു നീർകുമിളയുടെ ആയുസ്സ് മാത്രം ഉണ്ടാവട്ടെ... :) By : Sree... ):: My words are my Beauty ::(

ആരെയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണുനീ.....

എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ട സിനിമ..... കേൾക്കാൻ ആഗ്രഹിച്ച ഗാനം.... ഇന്നും ആഗ്രഹിക്കുന്നു... പ്രണയത്തിന്റെ മാധുര്യം

പ്രതിഫലേച്ഛയില്ലാതെ പ്രവൃത്തിക്കുക

സ്കോട്ടലന്‍റില്‍ ഫ്ലെമിംഗ് എന്ന് പേരുള്ള ദരിദ്രനായ ഒരു കൃഷിക്കാരനുണ്ടായിരുന്നു. ഒരു ദിവസം അയാള്‍ പാടത്ത് പണിയെടുത്തു കൊണ്ടിരിക്കെ അടുത്തെവിടെയോ ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. കയ്യിലിരുന്ന പണിയായുധങ്ങള്‍ താഴെയിട്ട് അയാള്‍ കരച്ചില്‍ കേട്ട ഭാഗത്തേക്കോടി. വയലിനടുത്തുള്ള ചതുപ്പില്‍ അര വരെ താഴ്ന്നു കഴിഞ്ഞിരുന്ന ഒരു ആണ്‍കുട്ടി "രക്ഷിക്കണേ" എന്ന് ഉറക്കെ നിലവിളിക്കുന്നു. ഫ്ലെമിംഗ് ആ കുട്ടിയെ മരണത്തില്‍ നിന്ന് രക്ഷിച്ചു. പിറ്റേദിവസം രാവിലെ ഫ്ലെമിംഗിന്‍റെ വീടിനു മുന്നില്‍ മനോഹരമായി അലങ്കരിച്ച ഒരു കുതിരവണ്ടി വന്നു നിന്നു. വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച കുലീനത്വമുള്ള ഒരു മനുഷ്യന്‍ വണ്ടിയില്‍ നിന്നിറങ്ങി. "താങ്കള്‍ ഇന്നലെ രക്ഷപ്പെടുത്തിയത് എന്‍റെ മകനെയാണ്." അയാള്‍ പരിചയപ്പെടുത്തി, "ഞാന്‍ താങ്കള്‍ക്കെന്തു പ്രതിഫലമാണ് നല്‍കേണ്ടത് ?" "ഏയ്‌, ഒന്നും വേണ്ട. പ്രതിഫലം ആഗ്രഹിച്ചല്ല ഞാനങ്ങനെ ചെയ്തത്" കൃഷിക്കാരന്‍ പറഞ്ഞു. അപ്പോള്‍ വീടിനുള്ളില്‍ നിന്നും ഒരാണ്‍കുട്ടി പുറത്തേക്കിറങ്ങി വന്നു. "ഇതാരാ ?" കുതിരവണ്ടിയില്‍ വന്നയാള്‍ ചോദിച്ചു. "എന്‍റെ മകനാണ്" "എങ്കില്‍ ഞാന്‍ വേറൊരു നിര്‍ദ്ദേശം പറയട്ടെ ?" ധനികന്‍ പറഞ്ഞു തുടങ്ങി. "മകനൊരു നല്ല ഭാവിയുണ്ടായിത്തീരണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നില്ലേ ? എന്‍റെ മകനൊപ്പം അവന്‍ പഠിക്കുന്ന സ്കൂളില്‍ത്തന്നെ അതേ സൌകര്യങ്ങളോടെ നിങ്ങളുടെ മകനും പഠിക്കട്ടെ. നിങ്ങളുടെ ഗുണങ്ങള്‍ പകര്‍ന്നു കിട്ടിയിരിക്കുന്നതുകൊണ്ട് അവന്‍ ഭാവിയില്‍ നമുക്ക് രണ്ടാള്‍ക്കും ഒരുപോലെ അഭിമാനിക്കാവുന്ന നിലയില്‍ മിടുക്കനായിത്തീരുമെന്ന് എനിക്കുറപ്പുണ്ട്". മകന്‍റെ ഭാവിയെക്കരുതി കര്‍ഷകന്‍ സമ്മതിച്ചു. കൃഷിക്കാരന്‍ ഫ്ലെമിംഗിന്‍റെ മകന്‍ രാജ്യത്തെ ഏറ്റവും നല്ല സ്കൂളുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ലണ്ടനിലെ സെന്‍റ് മേരീസ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സ്കൂളില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് മാനവരാശിയുടെ വിധിതന്നെ മാറ്റിയെഴുതിയ, നൂറ്റാണ്ടിന്‍റെ കണ്ടുപിടുത്തമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തിയ, പെന്‍സിലിന്‍ എന്ന മഹത്തരമായ കണ്ടുപിടുത്തത്തിനുടമയായി - 1945 ല്‍ വൈദ്യശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ സര്‍ അലക്സാണ്ടര്‍ ഫ്ലെമിംഗ് ! വര്‍ഷങ്ങള്‍ക്കു ശേഷം ഫ്ലെമിംഗ് എന്ന കര്‍ഷകന്‍ ചതുപ്പില്‍ നിന്ന് രക്ഷപ്പെടുത്തിയ ധനികന്‍റെ മകന്‍ കടുത്ത ന്യുമോണിയ പിടിപെട്ട് രോഗശയ്യയിലായി. കര്‍ഷകന്‍റെ മകന്‍റെ കണ്ടുപിടുത്തമായ പെന്‍സിലിന്‍ അയാളുടെ ജീവന്‍ രക്ഷിച്ചു. റാന്‍ഡോള്‍ഫ് പ്രഭു എന്ന ധനികന്‍റെ ആ മകന്‍ പില്‍ക്കാലത്ത്‌ ഇംഗ്ലണ്ട് കണ്ട ഏറ്റവും പ്രതിഭാധനരായ ഭരണാധികാരികളില്‍ ഒരാളായി - സര്‍ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍. ഏതോ മഹാന്‍റെ വാക്കുകള്‍ കടമെടുക്കുന്നു : - നാം നല്‍കുന്ന അളവുപാത്രത്തില്‍ത്തന്നെയായിരിക്കും നമുക്കും ലഭിക്കുക. - പ്രതിഫലേച്ഛയില്ലാതെ പ്രവൃത്തിക്കുക. - ഒരിക്കലും വേദനയറിഞ്ഞിട്ടില്ലാത്തതുപോലെ സ്നേഹിക്കുക. - ശൂന്യമായ സദസ്സിനു മുന്നിലെന്നപോലെ നൃത്തം ചെയ്യുക. - ശ്രവിക്കാന്‍ താന്‍ മാത്രമേയുള്ളൂ എന്നതുപോലെ ആസ്വദിച്ചു പാടുക. - ഈ ഭൂമിയില്‍ത്തന്നെയാണ് സ്വര്‍ഗം എന്ന മട്ടില്‍ ജീവിക്കുക.

യക്ഷിക്കുളം


മകുടി വിജയൻ ഇന്നും കുടിച്ചു ലക്ക് കെട്ടു മുക്കൈ ക്ഷേത്രത്തിന്റെ പിന്നിലെ കുളത്തിന്റെ പടിയിൽ ചെന്ന് കിടന്നു. കാലത്തു പോലീസ് അന്വേഷിച്ചു വന്നപ്പോൾ ഇറങ്ങി ഓടിയ മകുടി മന്തകാട്ടിലെ കുട്ടന്റെ വാറ്റു ആവോളം വിഴുങ്ങി കുരുടികാട്ടിൽ കിടന്നു.. രാത്രി കയ്യിലെ കുപ്പിയിലെ ബാക്കി കൂടെ അകത്താക്കി അക്കരെ പൊന്തക്കാട് ലക്‌ഷ്യം വെച്ച് നടന്നു.. തലയിലെ ഞരമ്പുകൾ പറയുന്ന വഴികളിലൂടെ ഒക്കെ നടന്ന മകുടി താനറിയാതെ ചെന്ന് കിടന്നതു കാലങ്ങളായി യക്ഷി രാത്രികളിൽ നീരാടാൻ ഇറങ്ങുന്ന മുക്കൈ കുളത്തിലാണെന്നു അറിഞ്ഞില്ല. ഉടുമുണ്ട് ഊരി അരയിൽ വട്ടം കെട്ടി ഒരു ഉടുമ്പിനെപോലെ തിണ്ണയിൽ കിടപ്പായി. പെട്ടന്ന് ആരോ കുളത്തിലേക്ക് കാൽ തെന്നി വീഴുന്ന ശബ്ദം കേട്ട് ഞെട്ടിയ മകുടി തളർന്ന കൈകാലുകൾ ഒരുകണക്കിന് കുത്തി എണീറ്റിരുന്നു.കുളത്തിലേക്കു നോട്ടം കടുപ്പിച്ചു. പെട്ടന്ന് കുളത്തിൽ ചുഴികളും ഓളങ്ങളും രൂപപ്പെട്ടു പൊടുന്നനെ മകുടിയുടെ കാലുകളിലേക്കു ആരോ വലിച്ചു കുളത്തിലേക്കു എറിയുന്ന പോലെ തോന്നി. കുളത്തിന്റെ പടവിൽ നിന്നും എണീറ്റ് ഓടാൻ ശ്രമിച്ച മകുടി കുളത്തിന്റെ പടവിൽ നിന്നും തെന്നി കാലിടറി ജലത്തിലേക്കു വീണു. തന്റെ ശരീരത്തിൽ ആകെ നീറ്റൽ അനുഭവപെട്ടു. അകലെ നിലാവെളിച്ചത്തിൽ അയാൾ ഒരു സ്ത്രീരൂപം കണ്ടു. കസവു മുണ്ടു മുലകച്ച കെട്ടിയ മുടി അഴിച്ചിട്ട നെറ്റിയിൽ പതിവിലും വലുതായ സിന്ദൂരം അണിഞ്ഞ സ്ത്രീ. മാദക ഗന്ധം ഇലഞ്ഞിപ്പൂവിന്റെ ഗന്ധമായി ഇഴുകിച്ചേർന്നു കുളക്കടവിനെ മുഴുവൻ നിറച്ചു. അഴിച്ചിട്ട മുടിയിഴകളിൽ രക്തവർണത്തിൽ ഒരു വെള്ള അരളി പൂവ്. കരിമഷി നീട്ടി എഴുതിയ കണ്ണുകൾ കാമമോഹിതങ്ങൾ ആയിരുന്നു.അരക്കെട്ടിലെ വളവുകളിൽ ഒരു വെള്ളിയരഞ്ഞാണം നിതംബത്തിലേക്കു ഊഴ്ന്നു വീഴുമെന്ന് തോന്നിപ്പിക്കുന്ന വിധം അലസമായി ഇറങ്ങി തുടങ്ങിയിരുന്നു. ഓരോ ചുവടിലും അവളിൽ ഒരു വശ്യത നിറഞ്ഞു നിന്നു. ഇരുട്ടിൽ കൈ ഉയർത്തി പൊടുന്നനെ അവൾ വലം കയ്യിലെ മോതിരവിരലിൽ ഇരുട്ടിനെ കരിമഷി ആക്കി കണ്ണെഴുതി നിന്ന പോലെ. അവളുടെ കഴുത്തിൽ നീലഞരമ്പുകൾ മാറിടത്തെ നോക്കി ഉരുൾപൊട്ടി ഇറങ്ങി നിന്നു. അവൾ തൊട്ടടുത്ത കുറ്റികാട്ടിൽ വളർന്നു നിന്ന കാട്ടുവെറ്റില പറിച്ചു, ഇടംകയ്യിൽ വെച്ച് മെല്ലെ അരക്കെട്ടു അല്പം ചലിപ്പിച്ചു ഒരു വശ്യമായ ചിരിയോടെ നടന്നു മകുടിവിജയന്റെ തൊട്ടടുത്തു നിന്നു. എന്നിട്ടു ഇടംകയ്യിലെ വെറ്റില നെഞ്ചിലെ മുലക്കച്ചയുടെ നീണ്ടു കിടക്കുന്ന ഭാഗത്തു തുടച്ചു, നാവു കൊണ്ട് ഒരു വട്ടം അതിൽ നക്കി..മകുടിക്കു നേരെ നീട്ടി. മകുടി പെട്ടന്ന് ഭയം മറന്നു കാമാതുരനായി ഒരു നിമിഷം നോക്കി.അവൾ എന്നിട്ടു ചോദിച്ചു "ചുണ്ണാമ്പ് ഉണ്ടാകുമോ ലേശം തൊടാൻ", കാമം തലയിലെ കേളി ഞരമ്പുകളെ പിണച്ചു ചുറ്റി മകുടിയെ ഭ്രാന്തനാക്കി.അവളുടെ വിയർപ്പിന്റെ ഉന്മാദം അറിയാൻ മകുടി വെമ്പി. അവൾ നീട്ടിയ വെറ്റില വാങ്ങി മകുടി തന്റെ നാസാഗ്രങ്ങളിൽ അവളുടെ ഉമിനീരിന്റെ മാദകത്വം തിരഞ്ഞു. അവൾ ഉടനെ ഒരു കല്പടവു പിന്നോട്ടു കയറി. വെറ്റില മുഖത്തു തട്ടിയ മകുടി ഒരു കാര്യം ശ്രദ്ധിച്ചു തന്റെ മൂക്കിൽ ഒരു രക്തത്തിന്റെ ഗന്ധം, പെട്ടന്ന് മുഖത്തു തൊട്ടു നോക്കിയ മകുടി വിജയൻ വിരലുകളിൽ രക്തം പറ്റിയതറിഞ്ഞു. വെറ്റിലയിൽ ഉമിനീരിൽ രക്തം പടർന്നിരിക്കുന്നു. പൊടുന്നനെ ആ സ്ത്രീ കല്പടവുകളിലേക്കു കൈകൾ കുത്തി ഇഴഞ്ഞു ഇറങ്ങി.ഈ കാഴ്ച കണ്ട മകുടി ഉറക്കെ കരഞ്ഞു "ദേവിയെ ഇന്നേ രചിക്കണേ ". ഉടനെ മകുടിയുടെ കഴുത്തിൽ നീണ്ട നഖങ്ങൾ പിടി മുറുക്കി.അയാളുടെ പിൻ കഴുത്തിലെ ഞരമ്പിൽ അവളുടെ നഖം ആഴ്ന്ന് ഇറങ്ങി. വേദനയിൽ പുളഞ്ഞ മകുടി ശബ്ദം തൊണ്ടയിൽ കുടുങ്ങി ശ്വാസം തെറ്റി, കണ്ണുകൾ തുറിച്ചു കുളത്തിന്റെ അടിത്തട്ടിലേക്കു ഊളിയിട്ടു പോയി. ജലം ശാന്തം. കുളക്കടവ് നിശ്ചലം. ആ സ്ത്രീരൂപം കുളത്തിൽ നിന്ന് കേറി കല്പടവിൽ കാല് ഉരച്ചു മിനുക്കി മുടി കുളിമെടച്ചിൽ കെട്ടി മുലകച്ച വകഞ്ഞു കെട്ടി പതിയെ കയറിപ്പോയി. കാലത്തു കുളക്കടവിൽ കുളിക്കാനെത്തിയവർ ഉറക്കെ കരഞ്ഞു മകുടി വിജയൻ തല തല്ലി ചത്തെ !മകുടിയുടെ തല കല്പടവിൽ ചോരവാർന്ന് ഉടൽ പകുതി കുളത്തിലും ആയി കിടന്നിരുന്നു. കോമ്പാറയിലെ കുമാരന്റെ മോളെ കുറ്റികാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസിലാണ് മകുടിവിജയനെ പോലീസ് തിരഞ്ഞിരുന്നത്. കുളക്കടവിൽ വെറ്റില പാതി ചവച്ച നിലയിൽ കല്പടവിൽ മകുടിയുടെ രക്തം പറ്റിച്ചേർന്നു കിടന്നിരുന്നു.
Roy Insidiousstoriezz

പെങ്ങളെ ,അസാധ്യം ..

എന്റെ പൊന്നോ എന്നാ ഒറിജിനാലിറ്റി 👏👌🏻ഇതൊക്കെ ഒന്ന് സപ്പോർട്ട് ചെയ്തില്ലേൽ പിന്നെ ഏതാ 👌🏻😍 എല്ലാരും ഒന്ന് ഷെയർ ചെയ്യണേ 😘 പേജിനു ഒരു ലൈക് അടിക്കണേMost Read

Blog Archive

Scroll To Top